രാംഗഢ്: ജാർഖണ്ഡിലെ രാംഗഢിൽ പ്രവർത്തനരഹിതമായ കൽക്കരി ഖനി തകർന്ന് നാലുപേർ മരിച്ചു. ഏതാനുംപേരെ കാണാതായി.
രാംഗഢിലെ കർമ മേഖലയിൽ കുജു ഔട്ട്പോസ്റ്റിന് സമീപം അനധികൃതമായി കൽക്കരി ഖനനം ചെയ്യുന്നതിനിടെയാണ് അപകടം. നാലുപേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സെൻട്രൽ കോൾഫീൽഡിന്റെ ഉടമസ്ഥതയിലുള്ള ഖനി നിർത്തിവച്ചിരിക്കുകയായിരുന്നു.